Saturday, June 11, 2011

ബാബാ രാംദേവും നമ്മുടെ Demo CRAZY(?) യും

വാര്‍ത്ത എല്ലാവര്‍ക്കും അറിയുന്നത്‌ കൊണ്ട്‌ അത്‌ ആവര്‍ത്തിയ്ക്കുന്നില്ല...

എന്നാലും ചില കാര്യങ്ങള്‍ പറയാതെ വയ്യ...
സത്യത്തില്‍ ഈ ബാബ ഒരു ഫ്രോഡ്‌ ആണെന്നു തന്നെയാണ്‌ ഞാന്‍ കരുതിയത്‌..
എണ്റ്റെ ചില നോര്‍ത്തിന്‍ഡ്യന്‍ സുഹ്രുത്തുക്കളും അങ്ങനെയൊരു ഇമേജാണ്‌ തന്നതും...

അതെന്തുമാവട്ടെ, അഴിമതിയ്ക്കെതിരെ യുദ്ധം ചെയ്യുന്നവന്‍ ഏതു രാക്ഷസനാണെങ്കിലും ഞാന്‍ പിന്തുണ കൊടുക്കും...
അതിനു പാതിരാത്റിയില്‍ അവിടെ ഉറങ്ങിക്കിടന്നിരുന്ന മനുഷ്യരെ അടിച്ചും മയക്കുവെടി വച്ചും തുരത്താന്‍ അനുവാദം കൊടുത്ത രാഷ്ട്റീയക്കാരണ്റ്റെയും ഭരണാധികാരിയുടെയും കോമണ്‍ സെന്‍സിനെക്കുറിച്ച്‌ ഞാന്‍ എന്തു പറയാനാണ്‌?

ഒരു സംശയം മാത്രമേ ഉള്ളൂ....

ബാബാ രാംദേവ്‌ ശീര്‍ഷാസനത്തില്‍ നിന്നാല്‍ മറിയുന്നതാണൊ കെട്ടിഘോഷിയ്ക്കപ്പെട്ട നമ്മുടെ 'ഡെമോക്രസി'?....

Monday, March 29, 2010

തരൂരും ട്വിട്ടെറും പിന്നെ IPL-ഉം

2 കാര്യങ്ങളേ എനിയ്ക്കു പറയാനുള്ളൂ .....


1) നാളു കൊറെയായി ഞാൻ കമ്പ്യൂട്ടർ ഉപയോഗിയ്ക്കാൻ തൊടങ്ങീട്ട്‌.... സത്യത്തിൽ ഇതു വരെ ട്വിട്ടെർ ഞാൻ ഉപയോഗിച്ചിട്ടില്ല..

അതേങ്ങനെയാണു പ്രവർത്തിയ്ക്കുന്നത്‌ എന്നൊക്കെ അറിയാമെങ്കിലും ഇതു വരെ അതിന്റെ ആവശ്യം തോന്നീട്ടില്ല അത്ര തന്നെ...


ആവശ്യം തോന്നുവർക്കു ഇതൊക്കെ ഉപയോഗിയ്ക്കുന്നതിൽ വല്ല തെറ്റുമുണ്ടൊ?..ഇല്ല...

ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി മാധ്യമ സുഹ്രുത്തുക്കളുടെ സഹായമില്ലാതെ, തന്നെ തിരഞ്ഞെടുത്തു വിട്ട ജനങ്ങളോടു നേരിട്ട്‌ സംവേദിയ്ക്കുന്നത്‌ അത്ര വലിയ കുറ്റമാണോ?

2) IPL...IPL എന്നും പറഞ്ഞു അലറി നടന്നിരുന്ന നമ്മൾ മലയാളികൾക്ക്‌ കൊറെ കാശൊള്ള ആമ്പിള്ളേരു ചേർന്ന് IPL മേടിച്ചു തന്നു.... അതിനു ചുക്കാൻ പിടിച്ചതോ ദില്ലി നായരായ(NSS-ന്റെ ഭാഷയിൽ) നമ്മടെ സ്വന്തം ശശിയേട്ടൻ...

"ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു പഥ്യം"- എന്നു പറഞ്ഞ പോലെ പലർക്കും അതത്ര പിടിച്ചിട്ടില്ല...
ശശിയേട്ടന്റെ പൈസയാണിതെന്നു ഒരു കൂട്ടർ...

അതല്ല അങ്ങേരീപ്പണിക്കു വല്ലോം ഇറങ്ങേണ്ടിയിരുന്നോ എന്നു വേറെ ചിലർ..

അല്ല..അങ്ങേരെന്തു തെറ്റുവാ ചെയ്തേ?...അസംഭവ്യം എന്നു കരുതിയിരുന്ന കാര്യങ്ങൾ നല്ല അന്തസ്സായി ചെയ്തതോ...

ഇവിടെ നാളു കൊറെയായി സ്മാർട്‌ സിറ്റീന്നും പറഞ്ഞു നടക്കുന്നു...

ഇന്നും നടന്നിരുന്നു ഒരു ഡയറക്റ്റർ ബോർഡ്‌ യോഗം....ഞ്ങ്ങൾ വിവാദ വിഷയങ്ങൾ ഒന്നും ചർച്ച ചെയ്തില്ലെന്നു മന്ത്രി..പിന്നെന്താണാവോ എല്ലാരും കൂടി ചർച്ച ചെയ്തേ?..

ചായേം കപ്പലണ്ടീം കഴിച്ചു സ്ഥലം വിട്ടു....അത്ര തന്നെ....

ഇല്ല ഞാൻ ഒന്നും പറയുന്നില്ല...

ആ നമ്മളാണ്‌ ശശി തരൂരിനെ കുറ്റം പറയുന്നത്‌...
അല്ല എനിക്കറിയാമ്മേലാഞ്ഞിട്ടു ചോദിയ്ക്കുവാ....

ഇത്തിരി എഴുത്തും വായനയും അറിയാവുന്നവനെ അത്രയ്ക്കും നമുക്കൊന്നും ഇഷ്ടമല്ലേ?